പോസ്റ്റർ പ്രസന്റേഷൻ നിയമാവലി
മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ നൽകുന്നു.
മത്സരം രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന ടീമുകളുടെ അടിസ്ഥാനത്തിലായിരിക്കും.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം, മത്സരവുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കായി രൂപീകരിക്കുന്ന WhatsApp ഗ്രൂപ്പിൽ അംഗമാകേണ്ടതാണ്.
പോസ്റ്റർ രൂപകല്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, ഡിസൈൻ നിബന്ധനകൾ, മറ്റ് സാങ്കേതിക വിവരങ്ങൾ എന്നിവ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി യഥാസമയം ലഭ്യമാക്കുന്നതാണ്.
അവതരണത്തിനായി തിരഞ്ഞെടുക്കുന്ന കൃതികളുടെ വിവരങ്ങൾ മുൻകൂട്ടി Support Team-നെ അറിയിക്കേണ്ടതാണ്.
മത്സരത്തിനായി തയ്യാറാക്കുന്ന പോസ്റ്റർ, സമർപ്പണ മാനദണ്ഡങ്ങൾക്കനുസൃതമായി നിർദേശിക്കുന്ന തീയതിക്കകം സമർപ്പിക്കേണ്ടതാണ്.
സമർപ്പിക്കപ്പെടുന്ന പോസ്റ്ററുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും 'മീം' വേദിയിൽ വിഷയാവതരണത്തിനുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നത്.
മത്സരാർത്ഥികൾ മുൻകൂർ സമർപ്പിച്ച പോസ്റ്ററിന്റെയും, 'മീം' വേദിയിലെ വിഷയാവതരണ മികവിന്റെയും സംയോജിത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ വിധിനിർണ്ണയം നടത്തുന്നത്.

